അമ്പലപ്പുഴ--–തിരുവല്ല ബസ് സർവീസ് പുനരാരംഭിച്ചു



ആലപ്പുഴ അമ്പലപ്പുഴ-–-തിരുവല്ല പാതയിൽ കെഎസ്ആർടിസി ബസ്​ സർവീസ്​ പുനരാരംഭിച്ചു.  നെടുമ്പ്രത്ത്​ അപകടകരമായ നിലയിൽ ജലനിരപ്പ്​ ഉയർന്നതോടെ വെള്ളിയാഴ്​ചയാണ്​  സർവീസ്‌ നിർത്തിയത്​. റോഡിലെ വെള്ളം ഇറങ്ങിയതോടെ ശനിയാഴ്​ച ഉച്ചക്കുശേഷം ആലപ്പുഴ ഡിപ്പോയിൽനിന്നുള്ള ബസുകൾ​ ഓടിത്തുടങ്ങി​. തിരുവല്ല, എടത്വ, ചങ്ങനാശേരി, കോട്ടയം ഡിപ്പോകളിൽനിന്നുള്ള ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News