വിദ്യാരംഗം കലാസാഹിത്യ വേദിക്ക്‌‌ തുടക്കമായി

വിദ്യാരംഗം കലാസാഹിത്യ വേദി മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
പി പി സംഗീത ഉദ്ഘാടനംചെയ്യുന്നു


മാരാരിക്കുളം  വിദ്യാരംഗം  കലാസാഹിത്യ വേദി ജില്ലാ ഉദ്ഘാടനം പാതിരപ്പളളി വിവിഎസ്ഡി യൂപി സ്‌കൂളിൽ മാരാരിക്കുളം തെക്ക്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സംഗീത നടത്തി. കവിത ശിൽപ്പശാലയും സാഹിത്യ സെമിനാറും നടത്തി,   റിട്ട. സീനിയർ ലക്ചറർ ശ്രീകുമാർ, ഗവ ടിടിഐ അധ്യാപകൻ ജി മണി, ഗവ എച്ച്‌ എസ്എസ് അധ്യാപകൻ മൈക്കിൾ സെബാസ്‌റ്റ്യൻ എന്നിവർ  നേതൃത്വം നൽകി.  ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി  ചെയർപേഴ്സൺ പ്രിയ  മുഖ്യപ്രഭാഷണം നടത്തി. എ ഇ ഒ  എം കെ ശോഭന  അധ്യക്ഷയായി, പി ടി എ പ്രസിഡന്റ്‌ സൗന്ദര്യ ഉണ്ണി, വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ശ്രീലേഖ മനോജ്‌, ഉപജില്ല കോ ഓർഡിനേറ്റർ പി കെ സീന എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News