സിം കാർഡ് വിതരണം 
ചെയ്‌തു

മഴവില്ല് ആര്യാട് പദ്ധതിയുടെ ഭാഗമായി ആശ പ്രവർത്തകർക്ക് ടാബിൽ 
ഉപയോഗിക്കാനുള്ള സിം കാർഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
കെ ഡി മഹീന്ദ്രൻ വിതരണംചെയ്യുന്നു


മാരാരിക്കുളം  ആര്യാട് ബ്ലോക്കിന്റെ  മഴവില്ല് ആര്യാട് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്‌ പരിധിയിലെ 100 ആശ പ്രവർത്തകർക്ക് ടാബിൽ ഉപയോഗിക്കാൻ സിം കാർഡ് വിതരണം ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ നേരത്തെ ടാബ് നൽകിയിരുന്നു. സിം കാർഡുകളുടെ വിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്‌തു.  ആര്യാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി ബിജുമോൻ അധ്യക്ഷനായി. ബ്ലോക്ക്‌ അംഗം ടി കെ ശരവണൻ, ഡോ. സൈറു ഫിലിപ്പ്, ഡോ. പ്രതിഭ, ഷാജിമോൻ, ജോയ് സെബാസ്‌റ്റ്യൻ, എം രജീഷ്, വി കെ പ്രകാശ് ബാബു, സിന്ധു രാജീവ്‌, തിലകമ്മ വാസുദേവൻ, ടി എസ്  സുയമോൾ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News