18 April Thursday

സിം കാർഡ് വിതരണം 
ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

മഴവില്ല് ആര്യാട് പദ്ധതിയുടെ ഭാഗമായി ആശ പ്രവർത്തകർക്ക് ടാബിൽ 
ഉപയോഗിക്കാനുള്ള സിം കാർഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
കെ ഡി മഹീന്ദ്രൻ വിതരണംചെയ്യുന്നു

മാരാരിക്കുളം 
ആര്യാട് ബ്ലോക്കിന്റെ  മഴവില്ല് ആര്യാട് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്‌ പരിധിയിലെ 100 ആശ പ്രവർത്തകർക്ക് ടാബിൽ ഉപയോഗിക്കാൻ സിം കാർഡ് വിതരണം ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ നേരത്തെ ടാബ് നൽകിയിരുന്നു. സിം കാർഡുകളുടെ വിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. 
ആര്യാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി ബിജുമോൻ അധ്യക്ഷനായി. ബ്ലോക്ക്‌ അംഗം ടി കെ ശരവണൻ, ഡോ. സൈറു ഫിലിപ്പ്, ഡോ. പ്രതിഭ, ഷാജിമോൻ, ജോയ് സെബാസ്‌റ്റ്യൻ, എം രജീഷ്, വി കെ പ്രകാശ് ബാബു, സിന്ധു രാജീവ്‌, തിലകമ്മ വാസുദേവൻ, ടി എസ്  സുയമോൾ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top