കെ എൻ തങ്കപ്പന്റെ സ്‌മരണ പുതുക്കി

കെ എൻ തങ്കപ്പൻ അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ എച്ച് ബാബുജാൻ 
ഉദ്ഘാടനംചെയ്യുന്നു


 കായംകുളം  സിപിഐ എം കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി, കായംകുളം ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കെ എൻ തങ്കപ്പന്റെ 24–--ാം ചരമവാർഷികം ആചരിച്ചു. കണ്ടല്ലൂർ പുതിയവിളയിലെ സ്‌മൃതിമണ്ഡപത്തിൽ പാർടി നേതാക്കളടക്കം നിരവധി പേർ പുഷ്‌പാർച്ചന നടത്തി.  അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. എസ് രാജേഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയംഗം പി ഗാനകുമാർ, ബി അബിൻഷാ, കെ വിജയകുമാർ, പി എ പ്രദീപ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News