കയർസംഘങ്ങളുടെ യോഗം നാളെ



ആലപ്പുഴ ആലപ്പുഴ നോർത്ത്, സൗത്ത് പ്രോജക്‌ട്‌ ഓഫീസിന്‌ കീഴിൽ പ്രവർത്തിക്കുന്ന കയർസംഘങ്ങളുടെയും സിവിസിഎസ്, മാറ്റ്സ് ആൻഡ്‌ മാറ്റിങ്സ്‌ സഹകരണസംഘം സെക്രട്ടറി പ്രസിഡന്റുമാരുടെയും യോഗം ചൊവ്വാഴ്‌ച പകൽ രണ്ടിന്‌ ചേരും. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും ആലപ്പുഴ കയർ പ്രോജക്‌ടിന്റെയും ആഭിമുഖ്യത്തിൽ കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാന്റെ ചേംബറിലാണ് യോഗം.   കയർസംഘങ്ങളുടെ കുടിശ്ശിക തീർപ്പാക്കുന്നതിനും ക്ഷേമനിധി ബോർഡിന്റെ പുതിയ ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനും  ചേരുന്ന യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ അഭ്യർഥിച്ചു. Read on deshabhimani.com

Related News