മുങ്ങിത്താഴാറായ ബോട്ടിലെ 13 പേർക്ക് 
രക്ഷകരായത് മാരാരിക്കുളത്തെ തൊഴിലാളികൾ

കാസർകോട്‌ മുനമ്പത്ത്‌ മുങ്ങിത്താഴാറായ മത്സ്യബന്ധന ബോട്ടിലെ 13 തൊഴിലാളികൾക്ക് രക്ഷകരായ മാരാരിക്കുളം 
പൊള്ളേത്തൈയിലെ മദർ ഇന്ത്യാ ബോട്ടിലെ തൊഴിലാളികൾ


മാരാരിക്കുളം  കാസർകോട്‌ മുനമ്പത്ത്‌ മുങ്ങിത്താഴാറായ മത്സ്യബന്ധന ബോട്ടിലെ 13 തൊഴിലാളികൾക്ക് രക്ഷകരായത് മാരാരിക്കുളത്തെ തൊഴിലാളികൾ.  പൊള്ളേത്തൈ, ചെത്തി, മാരാരിക്കുളം പ്രദേശങ്ങളിൽനിന്ന്‌ മദർ ഇന്ത്യ ബോട്ടിൽ മീൻ പിടിക്കാൻ പോയ 18 തൊഴിലാളികളാണ് രക്ഷകരായത്. കുളച്ചൽ, അസം സ്വദേശികളായ തൊഴിലാളികളാണ് എൻജിൻ മുങ്ങിയ ഷൈജ ബോട്ടിലുണ്ടായിരുന്നത്. കാസർകോടുനിന്ന്‌ 70 നോട്ടിക്കൽ മൈൽ അകലെ ശനി വൈകുന്നേരമാണ് സംഭവം. അപകടത്തിൽപ്പെട്ട ബോട്ടിന്‌ സമീപം മീൻ പിടിക്കുകയായിരുന്ന മദർ ഇന്ത്യയിലെ തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനത്തിന്‌ ഇറങ്ങുകയായിരുന്നു.  മുഴുവൻ തൊഴിലാളികളെയും ബോട്ടിൽ കയറ്റി ഞായർ പുലർച്ചെ കണ്ണൂർ അഴീക്കലിൽ എത്തിച്ചതായി മദർ  ഇന്ത്യാ ബോട്ടിന്റെ ഉടമയും സ്രാങ്കുമായ പൊള്ളേത്തൈ മലയിൽ റോയി പറഞ്ഞു. Read on deshabhimani.com

Related News