19 April Friday
അപകടം കാസർകോട് മുനമ്പത്ത്‌

മുങ്ങിത്താഴാറായ ബോട്ടിലെ 13 പേർക്ക് 
രക്ഷകരായത് മാരാരിക്കുളത്തെ തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

കാസർകോട്‌ മുനമ്പത്ത്‌ മുങ്ങിത്താഴാറായ മത്സ്യബന്ധന ബോട്ടിലെ 13 തൊഴിലാളികൾക്ക് രക്ഷകരായ മാരാരിക്കുളം 
പൊള്ളേത്തൈയിലെ മദർ ഇന്ത്യാ ബോട്ടിലെ തൊഴിലാളികൾ

മാരാരിക്കുളം 
കാസർകോട്‌ മുനമ്പത്ത്‌ മുങ്ങിത്താഴാറായ മത്സ്യബന്ധന ബോട്ടിലെ 13 തൊഴിലാളികൾക്ക് രക്ഷകരായത് മാരാരിക്കുളത്തെ തൊഴിലാളികൾ. 
പൊള്ളേത്തൈ, ചെത്തി, മാരാരിക്കുളം പ്രദേശങ്ങളിൽനിന്ന്‌ മദർ ഇന്ത്യ ബോട്ടിൽ മീൻ പിടിക്കാൻ പോയ 18 തൊഴിലാളികളാണ് രക്ഷകരായത്. കുളച്ചൽ, അസം സ്വദേശികളായ തൊഴിലാളികളാണ് എൻജിൻ മുങ്ങിയ ഷൈജ ബോട്ടിലുണ്ടായിരുന്നത്. കാസർകോടുനിന്ന്‌ 70 നോട്ടിക്കൽ മൈൽ അകലെ ശനി വൈകുന്നേരമാണ് സംഭവം. അപകടത്തിൽപ്പെട്ട ബോട്ടിന്‌ സമീപം മീൻ പിടിക്കുകയായിരുന്ന മദർ ഇന്ത്യയിലെ തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനത്തിന്‌ ഇറങ്ങുകയായിരുന്നു. 
മുഴുവൻ തൊഴിലാളികളെയും ബോട്ടിൽ കയറ്റി ഞായർ പുലർച്ചെ കണ്ണൂർ അഴീക്കലിൽ എത്തിച്ചതായി മദർ  ഇന്ത്യാ ബോട്ടിന്റെ ഉടമയും സ്രാങ്കുമായ പൊള്ളേത്തൈ മലയിൽ റോയി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top