കെഎസ്ടിഎ ഉപജില്ലാ സമ്മേളനം

കെഎസ്‍‍ടിഎ ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി ഡി ജോഷി ഉദ്ഘാടനംചെയ്യുന്നു


കായംകുളം കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി ഡി ജോഷി ഉദ്ഘാടനംചെയ്‌തു. ഉപജില്ലാ പ്രസിഡന്റ് ആർ രതീഷ്‌കുമാർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി വി സന്തോഷ്‌ സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി കെ ബിനീഷ്‌കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ എൻ എം അൻവർ കണക്കും അവതരിപ്പിച്ചു. പി ജി ശുഭ രക്തസാക്ഷിപ്രമേയവും ഡി കിരൺ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ വൈസ്‌പ്രസിഡന്റ് ഗോപീകൃഷ്‌ണൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി കൃഷ്‌ണകുമാർ, വി എസ് അനിൽകുമാർ, ബി നൗഷാദ്‌ എന്നിവർ സംസാരിച്ചു. കെഎസ്ടിഎ അംഗങ്ങളുടെ മക്കളിൽ എസ്‌എസ്‌എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അനുമോദിച്ചു.  ഭാരവാഹികൾ: ആർ രതീഷ്‌കുമാർ (പ്രസിഡന്റ്‌), കെ ബിനീഷ്‌കുമാർ (സെക്രട്ടറി), എൻ എം അൻവർ (ട്രഷറർ). Read on deshabhimani.com

Related News