26 April Friday

കെഎസ്ടിഎ ഉപജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

കെഎസ്‍‍ടിഎ ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി ഡി ജോഷി ഉദ്ഘാടനംചെയ്യുന്നു

കായംകുളം
കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി ഡി ജോഷി ഉദ്ഘാടനംചെയ്‌തു. ഉപജില്ലാ പ്രസിഡന്റ് ആർ രതീഷ്‌കുമാർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി വി സന്തോഷ്‌ സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി കെ ബിനീഷ്‌കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ എൻ എം അൻവർ കണക്കും അവതരിപ്പിച്ചു. പി ജി ശുഭ രക്തസാക്ഷിപ്രമേയവും ഡി കിരൺ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ വൈസ്‌പ്രസിഡന്റ് ഗോപീകൃഷ്‌ണൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി കൃഷ്‌ണകുമാർ, വി എസ് അനിൽകുമാർ, ബി നൗഷാദ്‌ എന്നിവർ സംസാരിച്ചു. കെഎസ്ടിഎ അംഗങ്ങളുടെ മക്കളിൽ എസ്‌എസ്‌എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അനുമോദിച്ചു. 
ഭാരവാഹികൾ: ആർ രതീഷ്‌കുമാർ (പ്രസിഡന്റ്‌), കെ ബിനീഷ്‌കുമാർ (സെക്രട്ടറി), എൻ എം അൻവർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top