ലോക ഭിന്നശേഷിദിനം ആചരിച്ചു

മാവേലിക്കര ബിആർസിയുടെ ഭിന്നശേഷി ദിനാചരണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര സമഗ്രശിക്ഷാ മാവേലിക്കര ബിആർസി സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണം എം എസ് അരുൺകുമാർ ഉദ്ഘാടനംചെയ്‌തു. മാവേലിക്കര ബിഎച്ച്എസ്എസിലെ ദേവപ്രയാഗ് എന്ന വിദ്യാർഥിയുടെ വീട്ടിൽനിന്ന്‌ ദീപശിഖാ പ്രയാണം ആരംഭിച്ചു. മാവേലിക്കര നരഗസഭാ ടൗൺഹാളിൽ എംഎൽഎ ദീപശിഖ ഏറ്റുവാങ്ങി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജി കെ ഷീല അധ്യക്ഷയായി. 
  ബിപിസി പി പ്രമോദ്, കൗൺസിലർ സുജാതദേവി, ബിആർസി പരിശീലകരായ സി ജ്യോതികുമാർ, ജി സജീഷ്, ടി ശ്രീലത, എസ് സുനിത, മിനിമോൾ തോമസ്, സുശീല എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News