26 April Friday

ലോക ഭിന്നശേഷിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

മാവേലിക്കര ബിആർസിയുടെ ഭിന്നശേഷി ദിനാചരണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
സമഗ്രശിക്ഷാ മാവേലിക്കര ബിആർസി സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണം എം എസ് അരുൺകുമാർ ഉദ്ഘാടനംചെയ്‌തു. മാവേലിക്കര ബിഎച്ച്എസ്എസിലെ ദേവപ്രയാഗ് എന്ന വിദ്യാർഥിയുടെ വീട്ടിൽനിന്ന്‌ ദീപശിഖാ പ്രയാണം ആരംഭിച്ചു. മാവേലിക്കര നരഗസഭാ ടൗൺഹാളിൽ എംഎൽഎ ദീപശിഖ ഏറ്റുവാങ്ങി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജി കെ ഷീല അധ്യക്ഷയായി. 
  ബിപിസി പി പ്രമോദ്, കൗൺസിലർ സുജാതദേവി, ബിആർസി പരിശീലകരായ സി ജ്യോതികുമാർ, ജി സജീഷ്, ടി ശ്രീലത, എസ് സുനിത, മിനിമോൾ തോമസ്, സുശീല എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top