വി കേശവനെ അനുസ്‌മരിച്ചു

കെഎസ്‍കെടിയു ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ വി കേശവൻ അനുസ്മരണം ജില്ലാ സെക്രട്ടറി എം സത്യപാലൻ 
ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  സിപിഐ എം ജില്ലാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി കേശവന്റെ ചരമവാർഷികം കെഎസ്‌കെടിയു നേതൃത്വത്തിൽ ആചരിച്ചു. ഹരിപ്പാട് നെടുംന്തറ ജങ്ഷനിൽ  അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി എം ചന്ദ്രൻ, കെ മോഹനൻ, ആർ  മനോജ്, എം എസ്‌ വി അംബിക, അനിൽകുമാർ, കെ ഹരികുമാർ, ആർ പ്രകാശ്, രാജീവ് ശർമ്മ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News