കർഷകസംഘം അംഗത്വ 
ക്യാമ്പയിന് തുടക്കമായി

കേരള കർഷകസംഘം അംഗത്വ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കുമാരപുരത്ത് 
ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ നടത്തുന്നു


ആലപ്പുഴ കേരള കർഷകസംഘം അംഗത്വ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ ഉദ്ഘാടനം കുമാരപുരത്ത് കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ നടത്തി. ഹരിപ്പാട്‌ ഏരിയ സെക്രട്ടറി പി ചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം സി എസ് രഞ്‌ജിത്ത്‌, കുമാരപുരം പഞ്ചായ ത്ത് പ്രസിഡന്റ്‌ ഒ സൂസി, സി സജീവ്, സുമി സുരേഷ്, രതീഷ് എന്നിവർ പങ്കെടുത്തു.    സേലം രക്തസാക്ഷിദിനമായ ഫെബ്രുവരി 11ന് അംഗത്വപ്രവർത്തനം പൂർത്തിയാക്കാനാണ് തീരുമാനം. 2022ൽ ജില്ലയിൽ 4,29,328 അംഗങ്ങളാണ് കർഷകസംഘത്തിനുണ്ടായിരുന്നത്. 2023ൽ 4.60 ലക്ഷം അംഗങ്ങളെ ചേർക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. കഴിഞ്ഞ വർഷങ്ങളിലെപ്പോലെതന്നെ ഈ വർഷത്തെ ക്യാമ്പയിനും വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കറും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും അഭ്യർഥിച്ചു. Read on deshabhimani.com

Related News