23 April Tuesday

കർഷകസംഘം അംഗത്വ 
ക്യാമ്പയിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

കേരള കർഷകസംഘം അംഗത്വ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കുമാരപുരത്ത് 
ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ നടത്തുന്നു

ആലപ്പുഴ
കേരള കർഷകസംഘം അംഗത്വ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ ഉദ്ഘാടനം കുമാരപുരത്ത് കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ നടത്തി. ഹരിപ്പാട്‌ ഏരിയ സെക്രട്ടറി പി ചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം സി എസ് രഞ്‌ജിത്ത്‌, കുമാരപുരം പഞ്ചായ
ത്ത് പ്രസിഡന്റ്‌ ഒ സൂസി, സി സജീവ്, സുമി സുരേഷ്, രതീഷ് എന്നിവർ പങ്കെടുത്തു. 
  സേലം രക്തസാക്ഷിദിനമായ ഫെബ്രുവരി 11ന് അംഗത്വപ്രവർത്തനം പൂർത്തിയാക്കാനാണ് തീരുമാനം. 2022ൽ ജില്ലയിൽ 4,29,328 അംഗങ്ങളാണ് കർഷകസംഘത്തിനുണ്ടായിരുന്നത്. 2023ൽ 4.60 ലക്ഷം അംഗങ്ങളെ ചേർക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. കഴിഞ്ഞ വർഷങ്ങളിലെപ്പോലെതന്നെ ഈ വർഷത്തെ ക്യാമ്പയിനും വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കറും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top