പത്താം പ്രതി അറസ്‌റ്റിൽ

അഖിൽ ജോർജ്


കായംകുളം കായംകുളത്ത് എസ്ബിഐ ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ കേസിൽ 10–-ാം പ്രതിയും അറസ്‌റ്റിൽ. കണ്ണൂർ ഇരിട്ടി പുളിക്കൽ പഞ്ചായത്തിൽ കല്ലുംപറമ്പിൽ അഖിൽ ജോർജി(30) നെയാണ് എറണാകുളത്തുനിന്ന് കായംകുളം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. ഒമ്പതാം പ്രതി സനീറിനൊപ്പം ബംഗളൂരുവിൽനിന്ന് 30 ലക്ഷം രൂപയുടെ കള്ളനോട്ട്‌ വാങ്ങി പലർക്കായി വിതരണംചെയ്‌തയാളാണ് അഖിൽ ജോർജെന്നും ഇയാളെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കായംകുളം സിഐ അറിയിച്ചു. ഈ കേസിൽ ഒന്നുമുതൽ ഒമ്പതുവരെയുള്ള പ്രതികളെ നേരത്തേ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പ്രതികളിൽനിന്ന് ഇതുവരെ 2,74,500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. കായംകുളം ഡിവൈഎസ്‌പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, പൊലീസുകാരായ ദീപക്, ഷാജഹാൻ, ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് അഖിൽ ജോർജിനെ അറസ്‌റ്റ്‌ ചെയ്‌തത്. Read on deshabhimani.com

Related News