സംയുക്ത ട്രേഡ് യൂണിയന്‍ 
സത്യഗ്രഹം തുടങ്ങി

സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ മാവേലിക്കരയിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര ചെറിയനാട്ടെ ഗോഡൗൺ അടച്ചുപൂട്ടിയതിനെത്തുടർന്ന് തൊഴിൽ നഷ്‌ടപ്പെട്ട ചെങ്ങന്നൂർ സിവിൽ സപ്ലൈസ് കോർപറേഷനിലെ 24 തൊഴിലാളികളെ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.  മാവേലിക്കര സിവിൽ സപ്ലൈസ് കോർപറേഷൻ ഓഫീസിന് മുന്നിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ ഉദ്ഘാടനംചെയ്‌തു. ഗോപകുമാർ അധ്യക്ഷനായി. എം കെ മനോജ്, ജേക്കബ് ഉമ്മൻ, കെ മുരളീധരൻ, പ്രവീൺ എൻ പ്രഭ, ഭാസി, എം എസ് സന്തോഷ്, ദേവദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News