20 April Saturday

സംയുക്ത ട്രേഡ് യൂണിയന്‍ 
സത്യഗ്രഹം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ മാവേലിക്കരയിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
ചെറിയനാട്ടെ ഗോഡൗൺ അടച്ചുപൂട്ടിയതിനെത്തുടർന്ന് തൊഴിൽ നഷ്‌ടപ്പെട്ട ചെങ്ങന്നൂർ സിവിൽ സപ്ലൈസ് കോർപറേഷനിലെ 24 തൊഴിലാളികളെ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. 
മാവേലിക്കര സിവിൽ സപ്ലൈസ് കോർപറേഷൻ ഓഫീസിന് മുന്നിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ ഉദ്ഘാടനംചെയ്‌തു. ഗോപകുമാർ അധ്യക്ഷനായി. എം കെ മനോജ്, ജേക്കബ് ഉമ്മൻ, കെ മുരളീധരൻ, പ്രവീൺ എൻ പ്രഭ, ഭാസി, എം എസ് സന്തോഷ്, ദേവദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top