നിക്ഷേപകര്‍ അനിശ്ചിതകാല പ്രക്ഷോഭത്തിന്‌



 ആലപ്പുഴ മാവേലിക്കര താലൂക്ക്​ സഹകരണ ബാങ്ക്​ തഴക്കര ശാഖയിൽ 38 കോടിയുടെ തട്ടിപ്പിന്റെ അന്വേഷണം അഞ്ചുവർഷമായിട്ടും എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച്​ നിക്ഷേപകരുടെ കൂട്ടായ്​മ അനിശ്ചിതകാലസമരം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസ​മ്മേളനത്തിൽ പറഞ്ഞു. തിങ്കൾ രാവിലെ 10 മുതൽ ഹെഡ്​ ഓഫീസിന്​ മുന്നിലാണ് സമരം.  എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും. 2016 ഡിസംബറിലാണ് 14 കോടി രൂപ പല നിക്ഷേപകരുടെ പേരിൽ വായ്​പ എടുത്തതായി വ്യാജരേഖയുണ്ടാക്കി തട്ടിപ്പ്. വിവിധ ഏജൻസികൾ അന്വേഷിച്ചിട്ടും 500ലധികം നിക്ഷേപകരുടെ തുക ഇനിയും മടക്കി നൽകിയിട്ടില്ല.  അഴിമതി നടത്തിയവരിൽനിന്ന്​ തുക ഈടാക്കിയിട്ടുമില്ല. നിക്ഷേപ സർട്ടിഫിക്കറ്റ്​ നിക്ഷേപകരുടെ പക്കലിരിക്കെയാണ്​ ബാങ്കിന്റെ കംപ്യൂട്ടറിൽ വായ്​പയെടു​ത്തുവെന്ന്​ വ്യാജരേഖയുണ്ടാക്കിയത്.  കോൺഗ്രസ്​ നേതൃത്വത്തിലുള്ള പുതിയഭരണസമിതി അധികാരത്തിലെത്തി രണ്ടുവർഷമായിട്ടും നിക്ഷേപകർക്ക്​ നൽകിയ ഉറപ്പ്​ പാലിക്കപ്പെട്ടില്ല. ജോയിന്റ്​ രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ മൂന്നുതവണ പാക്കേജുകൾ മുന്നോട്ടുവച്ചെങ്കിലും ഭരണസമിതി നടപ്പാക്കിയില്ല.  മുൻ ഭരണസമിതി അംഗങ്ങളെയും ഭീമമായ വായ്​പയെടുത്ത രാഷ്​ട്രീയക്കാരെയും രക്ഷിക്കാനുള്ള ശ്രമമാണ്​ ഇപ്പോ​ഴത്തെ ഭരണസമിതി നടത്തുന്നതെന്ന്‌ അവർ പറഞ്ഞു.  വാർത്താസമ്മേളനത്തിൽ കൺവീനർ ബി ജയകുമാർ,വി ജി രവീന്ദ്രൻ, എം വിനയൻ, ടി കെ പ്രഭാകരൻനായർ എന്നിവർ പ​ങ്കെടുത്തു.   Read on deshabhimani.com

Related News