ബാലസംഘം മേഖലാ കൺവൻഷൻ



മുതുകുളം ബാലസംഘം മുതുകുളം മേഖലാ കൺവൻഷൻ മുഖ്യരക്ഷാധികാരി കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. നിരഞ്‌ജന അധ്യക്ഷയായി. ജി ഗൗതം സ്വാഗതം പറഞ്ഞു.  പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാലസംഘം അംഗമായ നിരഞ്‌ജനയേയും 10–-ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗൗതമിനേയും സിപിഐ എം ലോക്കൽ സെക്രട്ടറി കെ എസ് ഷാനി അനുമോദിച്ചു. ഏരിയ കോ–-ഓർഡിനേറ്റർ ഗിരീഷ് സദാശിവൻ, കൺവീനർ കെ ഉദയഭാനു, എസ് രാധാകൃഷ്‌ണൻ, കെ വാമദേവൻ, പി ചന്ദ്രബാബു, കെ പി ശോഭനകുമാർ, ബി അനിൽകുമാർ, കെ ശശിധരൻനായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നിരഞ്‌ജന (പ്രസിഡന്റ്), ജി ഗൗതം (സെക്രട്ടറി). ബാലസംഘം ആറാട്ടുപുഴ കിഴക്ക് മേഖലാ കൺവൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ശിവപ്രസാദ് ഉദ്ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി എ എ റഹ്‌മാൻ, ഏരിയ  കോ–-ഓർഡിനേറ്റർ ഗിരീഷ് സദാശിവൻ, കൺവീനർ കെ ഉദയഭാനു പൊന്നൻ, രാജേഷ്, ബി ഷാജി, എസ് മനോഹരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News