26 April Friday

ബാലസംഘം മേഖലാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
മുതുകുളം
ബാലസംഘം മുതുകുളം മേഖലാ കൺവൻഷൻ മുഖ്യരക്ഷാധികാരി കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. നിരഞ്‌ജന അധ്യക്ഷയായി. ജി ഗൗതം സ്വാഗതം പറഞ്ഞു. 
പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാലസംഘം അംഗമായ നിരഞ്‌ജനയേയും 10–-ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗൗതമിനേയും സിപിഐ എം ലോക്കൽ സെക്രട്ടറി കെ എസ് ഷാനി അനുമോദിച്ചു. ഏരിയ കോ–-ഓർഡിനേറ്റർ ഗിരീഷ് സദാശിവൻ, കൺവീനർ കെ ഉദയഭാനു, എസ് രാധാകൃഷ്‌ണൻ, കെ വാമദേവൻ, പി ചന്ദ്രബാബു, കെ പി ശോഭനകുമാർ, ബി അനിൽകുമാർ, കെ ശശിധരൻനായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നിരഞ്‌ജന (പ്രസിഡന്റ്), ജി ഗൗതം (സെക്രട്ടറി).
ബാലസംഘം ആറാട്ടുപുഴ കിഴക്ക് മേഖലാ കൺവൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ശിവപ്രസാദ് ഉദ്ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി എ എ റഹ്‌മാൻ, ഏരിയ  കോ–-ഓർഡിനേറ്റർ ഗിരീഷ് സദാശിവൻ, കൺവീനർ കെ ഉദയഭാനു പൊന്നൻ, രാജേഷ്, ബി ഷാജി, എസ് മനോഹരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top