മടവീഴ്‌ച കർഷകർ തടഞ്ഞു



മങ്കൊമ്പ് വലിയകരി പാടശേഖരം മട വീണത് കർഷകർ തടഞ്ഞു. ക‌ൃഷിയില്ലാതെ വെള്ളം വറ്റിച്ചിട്ടിരുന്ന വലിയകരി പാടശേഖരം തിങ്കളാഴ്‌ച മൂന്നോടെ പെട്ടിമുഖം തള്ളിപ്പോയതിനെ തുടർന്നാണ് മടവീഴ്‌ചയുണ്ടായത്.  പാടശേഖരത്തിന്റെ വടക്കുഭാഗം തട്ടുങ്കൽ മോട്ടർതറയയുടെ പെട്ടിമുഖമാണ് തള്ളിയത്‌. മടവീഴ്‌ച ഉണ്ടായതോടെ ഓടിയെത്തിയ കർഷകർ പെട്ടിമുഖത്ത് മണൽച്ചാക്ക് അടുക്കിയാണ് താൽക്കാലിക മട തടഞ്ഞത്‌. കനകാശേരി, മീനപ്പള്ളി, പാടശേഖരങ്ങളോട്‌ ചേർന്നുകിടക്കുന്ന വലിയകരി പാടശേഖരം  മട വീണാൽ മറ്റ് രണ്ട് പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങും. എന്നാൽ വലിയകരി, മീനപള്ളി കായലിലെ ബണ്ടുകൾ കവിഞ്ഞ്‌ കയറുകയണ്‌. മൂന്ന്‌  തവണ കനകാശേരി പാടശേഖരം മട വീണതോടെ ഈ ബണ്ടുകളിൽ താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറാതിരിക്കുന്നതിനായി വെള്ളം വറ്റിച്ചിട്ടിരിക്കുകയായിരുന്നു. Read on deshabhimani.com

Related News