25 April Thursday

മടവീഴ്‌ച കർഷകർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
മങ്കൊമ്പ്
വലിയകരി പാടശേഖരം മട വീണത് കർഷകർ തടഞ്ഞു. ക‌ൃഷിയില്ലാതെ വെള്ളം വറ്റിച്ചിട്ടിരുന്ന വലിയകരി പാടശേഖരം തിങ്കളാഴ്‌ച മൂന്നോടെ പെട്ടിമുഖം തള്ളിപ്പോയതിനെ തുടർന്നാണ് മടവീഴ്‌ചയുണ്ടായത്.  പാടശേഖരത്തിന്റെ വടക്കുഭാഗം തട്ടുങ്കൽ മോട്ടർതറയയുടെ പെട്ടിമുഖമാണ് തള്ളിയത്‌. മടവീഴ്‌ച ഉണ്ടായതോടെ ഓടിയെത്തിയ കർഷകർ പെട്ടിമുഖത്ത് മണൽച്ചാക്ക് അടുക്കിയാണ് താൽക്കാലിക മട തടഞ്ഞത്‌. കനകാശേരി, മീനപ്പള്ളി, പാടശേഖരങ്ങളോട്‌ ചേർന്നുകിടക്കുന്ന വലിയകരി പാടശേഖരം  മട വീണാൽ മറ്റ് രണ്ട് പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങും. എന്നാൽ വലിയകരി, മീനപള്ളി കായലിലെ ബണ്ടുകൾ കവിഞ്ഞ്‌ കയറുകയണ്‌. മൂന്ന്‌  തവണ കനകാശേരി പാടശേഖരം മട വീണതോടെ ഈ ബണ്ടുകളിൽ താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറാതിരിക്കുന്നതിനായി വെള്ളം വറ്റിച്ചിട്ടിരിക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top