വി കേശവൻ അനുസ്‌മരണം ഇന്ന്



  മാവേലിക്കര സിപിഐ എം ജില്ലാസെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, നിയമസഭാ സാമാജികൻ, കെഎസ്‌കെടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌, സഹകാരി എന്നീ നിലകളിൽ പ്രവർത്തിച്ച വി കേശവന്റെ 16–-ാം ചരമവാർഷികാചരണം ചൊവ്വാഴ്‌ച ഭരണിക്കാവിൽ നടക്കും. രാവിലെ എട്ടിന്  ബ്രാഞ്ച് കേന്ദ്രങ്ങളിൽ  പതാക ഉയർത്തലും പുഷ്‌പാർച്ചന നടത്തും. 8.30 ന് വീട്ടുവളപ്പിലെ സ്‌മ‌ൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും. വൈകിട്ട് ഏഴിന് സിപിഐ എം  ജില്ലാ സെക്രട്ടറി ആർ നാസർ ജില്ലാകമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിൽ ഓൺലൈനിലൂടെ വി കേശവനെ അനുസ്‌മരിച്ച് സംസാരിക്കും. കെഎസ്‌കെടിയു മേഖലാ, യൂണിറ്റ് കേന്ദ്രങ്ങളിലും ഓഫീസുകളിലും പതാക ഉയർത്തി പുഷ്‌പാർച്ചന നടത്തും. Read on deshabhimani.com

Related News