നവകേരളസദസും അനുമോദനവും

ബിഎ മലയാളം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആർ ആതിരയ്‌ക്ക് 
എൻ സജീവൻ ഉപഹാരം സമ്മാനിക്കുന്നു


ഹരിപ്പാട് സിപിഐ എം ആറാട്ടുപുഴ വടക്ക്‌ ലോക്കൽ കമ്മിറ്റി നവകേരള സദസ്‌ സംഘടിപ്പിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ആറാട്ടുപുഴ എസ്‌എൻ മന്ദിരത്തിൽ ജില്ലാ കമ്മിറ്റി അംഗം എൻ സജീവൻ ഉദ്ഘാടനംചെയ്‌തു. കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗം എം ആനന്ദൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ബി കൃഷ്‌ണകുമാർ, ലോക്കൽ സെക്രട്ടറി വി സുഗതൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഡോ. പി വി സന്തോഷ്‌ എന്നിവർ സംസാരിച്ചു. കേരള സർവകലാശാലയിൽനിന്ന് ബിഎ മലയാളം ഒന്നാം റാങ്ക് നേടിയ ആർ ആതിര, എസ്‌എസ്‌എൽസി–-പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ എന്നിവർക്ക് എൻ സജീവൻ ഉപഹാരം നൽകി. Read on deshabhimani.com

Related News