19 April Friday

നവകേരളസദസും അനുമോദനവും

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ബിഎ മലയാളം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആർ ആതിരയ്‌ക്ക് 
എൻ സജീവൻ ഉപഹാരം സമ്മാനിക്കുന്നു

ഹരിപ്പാട്
സിപിഐ എം ആറാട്ടുപുഴ വടക്ക്‌ ലോക്കൽ കമ്മിറ്റി നവകേരള സദസ്‌ സംഘടിപ്പിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ആറാട്ടുപുഴ എസ്‌എൻ മന്ദിരത്തിൽ ജില്ലാ കമ്മിറ്റി അംഗം എൻ സജീവൻ ഉദ്ഘാടനംചെയ്‌തു. കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗം എം ആനന്ദൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ബി കൃഷ്‌ണകുമാർ, ലോക്കൽ സെക്രട്ടറി വി സുഗതൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഡോ. പി വി സന്തോഷ്‌ എന്നിവർ സംസാരിച്ചു. കേരള സർവകലാശാലയിൽനിന്ന് ബിഎ മലയാളം ഒന്നാം റാങ്ക് നേടിയ ആർ ആതിര, എസ്‌എസ്‌എൽസി–-പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ എന്നിവർക്ക് എൻ സജീവൻ ഉപഹാരം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top