കെഎസ്ആർടിസി 
ബസ് സ്‌റ്റേഷൻ വികസനം യാഥാർഥ്യമാകുന്നു

കായംകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌


കായംകുളം കാത്തിരിപ്പിന് വിരാമമായി, കായംകുളം കെഎസ്ആർടിസി ബസ് സ്‌റ്റേഷൻ വികസനം യാഥാർഥ്യമാകുന്നു. കായംകുളം കെഎസ്ആർടിസി ബസ് സ്‌റ്റേഷന് പുതിയ ബസ് ടെർമിനൽ ഷോപ്പിങ്‌ കോംപ്ലക്‌സ്‌, ഗ്യാരേജ് എന്നിവയ്‌ക്കായി 10 കോടി ബജറ്റിൽ അനുവദിച്ചു. കായംകുളം കെഎസ്ആർടിസി സ്‌റ്റാൻഡിനെ വാണിജ്യാടിസ്ഥാനത്തിലാണ്‌ പുനരുദ്ധാരിക്കുന്നത്‌. അത്യാധുനിക ഷോപ്പിങ്‌ കോംപ്ലക്‌സ്‌, ബസുകൾക്ക് പാർക്കിങ്‌ ഏരിയ, വർക്ക്‌ഷോപ്പ്, യാത്രക്കാർക്ക് വിശ്രമസൗകര്യമടക്കം പദ്ധതിയിൽ ഉൾപ്പെടും. സ്‌റ്റാൻഡിലെ കെട്ടിടങ്ങളടക്കം വർഷങ്ങളുടെ പഴക്കമാണുള്ളത്. സ്‌റ്റാൻഡിന്റെ ശോചനീയാവസ്ഥ കണ്ടറിഞ്ഞ് യു പ്രതിഭ എംഎൽഎയുടെ ഇടപെടലിലൂടെയാണ് വികസനം യാഥാർഥ്യമാകുന്നത്. Read on deshabhimani.com

Related News