കോമളപുരം സ്‌പിന്നിങ്‌ മില്ലിൽ 
സിഐടിയു ഒന്നാമത്‌



  മാരാരിക്കുളം കോമളപുരം സ്‌പിന്നിങ്‌ ആൻഡ്‌ വീവിങ് മിൽസിൽ നടന്ന ഹിത പരിശോധനയിൽ ടെക്‌സ്‌റ്റൈൽ മിൽ തൊഴിലാളി യൂണിയൻ സിഐടിയു ഒന്നാമത്. ആകെ പോൾ ചെയ്‌ത 289 വോട്ടിൽ 114 സിഐടിയു നേടി. ആകെ 295 വോട്ടാണ്‌ രേഖ പ്പെടുത്തേണ്ടിയിരുന്നത്. എഐടിയുസി - 81, ബിഎംഎസ് 45, ടിയുസിഐ 49 എന്നിങ്ങനെ വോട്ട് ലഭിച്ച ഈ യൂണിയനുകൾക്കും അംഗീകാരം കിട്ടി.  ഹിത പരിശോധനയ്‌ക്ക്‌ ആവശ്യമായ രേഖകൾ ഡിഎൽഒ ഓഫീസിൽ ഹാജരാക്കാത്തതിനാൽ ഐഎൻടിയുസി യൂണിയന് പങ്കെടുക്കാനായില്ല. Read on deshabhimani.com

Related News