അഴിക്കും ഫയൽ കുരുക്ക്



ആലപ്പുഴ സർക്കാർ ആവിഷ്‌കരിച്ച ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ  ഭാഗമായുള്ള ജില്ലാതല കർമപദ്ധതി നടപ്പാക്കുന്നതിന് സർക്കാർ ഓഫീസുകൾ  ഞായറാഴ്‌ച പ്രവർത്തിക്കും. കലക്‌ടർ ഡോ. രേണു രാജിന്റെ  മേൽനോട്ടത്തിലാണ് ഫയൽ തീർപ്പാക്കൽ. ഓഫീസുകളിൽ സന്ദർശകരെ അനുവദിക്കില്ല.  കോവിഡ് പ്രതിസന്ധിമൂലം തുടർനടപടികൾ വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായാണ് സർക്കാർ എല്ലാ ജില്ലകളിലും തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്. രണ്ടാഴ്‌ച കൂടുമ്പോൾ വകുപ്പുതലത്തിലും മാസത്തിൽ ഒരുതവണ മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും അവലോകനം നടത്തും. വകുപ്പുതല പുരോഗതി അതത് മന്ത്രിമാർ വിലയിരുത്തും.  ഫയൽ തീർപ്പാക്കൽ യജ്ഞം ആരംഭിച്ച് ഇതുവരെ ജില്ലയിൽ റവന്യൂവകുപ്പിൽ 1406 ഫയൽ തീർപ്പാക്കി. കലക്‌ടറേറ്റ്- – -331, ആർഡി ഓഫീസുകൾ – --398, താലൂക്ക് ഓഫീസുകൾ- –- 247, വില്ലേജ് ഓഫീസുകൾ – --171, സബ് ഓഫീസുകൾ – -259. Read on deshabhimani.com

Related News