26 April Friday
സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും

അഴിക്കും ഫയൽ കുരുക്ക്

സ്വന്തം ലേഖകൻUpdated: Sunday Jul 3, 2022
ആലപ്പുഴ
സർക്കാർ ആവിഷ്‌കരിച്ച ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ  ഭാഗമായുള്ള ജില്ലാതല കർമപദ്ധതി നടപ്പാക്കുന്നതിന് സർക്കാർ ഓഫീസുകൾ  ഞായറാഴ്‌ച പ്രവർത്തിക്കും. കലക്‌ടർ ഡോ. രേണു രാജിന്റെ  മേൽനോട്ടത്തിലാണ് ഫയൽ തീർപ്പാക്കൽ. ഓഫീസുകളിൽ സന്ദർശകരെ അനുവദിക്കില്ല. 
കോവിഡ് പ്രതിസന്ധിമൂലം തുടർനടപടികൾ വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായാണ് സർക്കാർ എല്ലാ ജില്ലകളിലും തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്. രണ്ടാഴ്‌ച കൂടുമ്പോൾ വകുപ്പുതലത്തിലും മാസത്തിൽ ഒരുതവണ മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും അവലോകനം നടത്തും. വകുപ്പുതല പുരോഗതി അതത് മന്ത്രിമാർ വിലയിരുത്തും. 
ഫയൽ തീർപ്പാക്കൽ യജ്ഞം ആരംഭിച്ച് ഇതുവരെ ജില്ലയിൽ റവന്യൂവകുപ്പിൽ 1406 ഫയൽ തീർപ്പാക്കി. കലക്‌ടറേറ്റ്- – -331, ആർഡി ഓഫീസുകൾ – --398, താലൂക്ക് ഓഫീസുകൾ- –- 247, വില്ലേജ് ഓഫീസുകൾ – --171, സബ് ഓഫീസുകൾ – -259.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top