ജില്ലാ കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് സംഘത്തിന് അവാർഡ്

ജില്ലയിലെ ഏറ്റവും നല്ല സഹകരണസംഘത്തിനുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയിൽ നിന്ന് സംഘം പ്രസിഡന്റ് പി യു ശാന്താറാം ഏറ്റുവാങ്ങുന്നു


ആലപ്പുഴ അന്തർദേശീയ സഹകരണദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജില്ലയിലെ ഏറ്റവും മികച്ച സഹകരണ സംഘത്തിനുള്ള അവാർഡിന് ആലപ്പുഴ ജില്ലാ കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ സഹകരണസംഘം അർഹമായി. കലവൂർ സർവീസ് സഹകരണബാങ്ക് (പിഎസിഎസ്), ആലപ്പുഴ ജില്ലാ പൊലീസ് സഹകരണസംഘം (എംപ്ലോയീസ്), കായംകുളം പത്തിയൂർ സഹകരണബാങ്ക് (ഫാർമേഴ്സ്) എന്നീ സഹകരണസംഘങ്ങൾ വിവിധ വിഭാഗങ്ങളിൽ ജില്ലാതലത്തിൽ അവാർഡിന് അർഹത നേടി. അന്തർദേശീയ സഹകരണദിന സെമിനാറും അവാർഡുവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. കേരളബാങ്ക് ഡയറക്‌ടർ എം സത്യപാലൻ അധ്യക്ഷനായി. സി ബി ചന്ദ്രബാബു, ഡോ. എം രാമനുണ്ണി, എ എസ് സാബു, മുരളി തഴക്കര, പി വി രാമഭദ്രൻ, പി സുനിൽകുമാർ എന്നിവർ സംസാരിച്ചു. സഹകരണ ജോ. രജിസ്ട്രാർ എസ് ജോസി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News