വനിത നയിച്ചു; മേള 
പൊടിപൊടിച്ചു

എസ് വിജയലക്ഷ്മി പ്രോഗ്രാം കമ്മിറ്റി 
കൺവീനർ


ആലപ്പുഴ റവന്യു ജില്ലാ കലോത്സവം പരാതികളില്ലാതെ കൊടിയിറങ്ങുമ്പോൾചരിത്രത്തിലാദ്യമായി മേളയുടെ നടത്തിപ്പിൽ മുഖ്യചുമതലക്കാരിയായി ഒരു വനിത എത്തിയത്‌ ജില്ലയ്‌ക്ക്‌  അഭിമാനമായി. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ എസ് വിജയലക്ഷ്‌മിയാണ് പ്രോഗ്രാം കമ്മിറ്റി കൺവീനറായി മികച്ച നിലയിൽ പ്രവർത്തിച്ച്‌ മേളയെ വിജയത്തിലേക്ക്‌ നയിച്ചത്‌. പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല കെഎസ്ടിഎയ്‌ക്കായിരുന്നു. ജില്ലാ കമ്മറ്റിയുടെ ആദ്യ വനിത പ്രസിഡന്റ്‌ കൂടിയായ വിജയലക്ഷ്‌മിയെ കൺവീനറാക്കിയാണ് കെഎസ്ടിഎ ചുമതലയേറ്റെടുത്തത്. പന്ത്രണ്ട് വേദികളിലായി നടക്കുന്ന നൂറുകണക്കിന് മത്സരങ്ങൾ കൃത്യതയോടെയും പൂർത്തിയാക്കിയും മത്സരഫലം യഥാസമയം പുതുക്കിനൽകിയും പരാതികൾക്കിടനൽകാതെ പൂർത്തിയാക്കി. അധ്യാപക സംഘടനാരംഗത്തെ പ്രവർത്തനപരിചയവും സഹപ്രവർത്തകരുടെ സഹകരണവും മുതൽക്കൂട്ടായെന്ന്‌ വിജയലക്ഷ്‌മി പറഞ്ഞു. Read on deshabhimani.com

Related News