29 March Friday

വനിത നയിച്ചു; മേള 
പൊടിപൊടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

എസ് വിജയലക്ഷ്മി പ്രോഗ്രാം കമ്മിറ്റി 
കൺവീനർ

ആലപ്പുഴ
റവന്യു ജില്ലാ കലോത്സവം പരാതികളില്ലാതെ കൊടിയിറങ്ങുമ്പോൾചരിത്രത്തിലാദ്യമായി മേളയുടെ നടത്തിപ്പിൽ മുഖ്യചുമതലക്കാരിയായി ഒരു വനിത എത്തിയത്‌ ജില്ലയ്‌ക്ക്‌  അഭിമാനമായി. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ എസ് വിജയലക്ഷ്‌മിയാണ് പ്രോഗ്രാം കമ്മിറ്റി കൺവീനറായി മികച്ച നിലയിൽ പ്രവർത്തിച്ച്‌ മേളയെ വിജയത്തിലേക്ക്‌ നയിച്ചത്‌.
പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല കെഎസ്ടിഎയ്‌ക്കായിരുന്നു. ജില്ലാ കമ്മറ്റിയുടെ ആദ്യ വനിത പ്രസിഡന്റ്‌ കൂടിയായ വിജയലക്ഷ്‌മിയെ കൺവീനറാക്കിയാണ് കെഎസ്ടിഎ ചുമതലയേറ്റെടുത്തത്.
പന്ത്രണ്ട് വേദികളിലായി നടക്കുന്ന നൂറുകണക്കിന് മത്സരങ്ങൾ കൃത്യതയോടെയും പൂർത്തിയാക്കിയും മത്സരഫലം യഥാസമയം പുതുക്കിനൽകിയും പരാതികൾക്കിടനൽകാതെ പൂർത്തിയാക്കി. അധ്യാപക സംഘടനാരംഗത്തെ പ്രവർത്തനപരിചയവും സഹപ്രവർത്തകരുടെ സഹകരണവും മുതൽക്കൂട്ടായെന്ന്‌ വിജയലക്ഷ്‌മി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top