ആവേശമുണർത്തി അനന്തുവിന്റെ 
പര്യടനം



അരൂർ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അനന്തു രമേശന്റെ പര്യടനം അരൂർ മുക്കത്ത് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനംചെയ്‌തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി എം അജിത്ത്കുമാർ അധ്യക്ഷനായി. സി ബി ചന്ദ്രബാബു, ദലീമ എംഎൽഎ, പി കെ ഹരിദാസ്, പി കെ സാബു, പി ഡി രമേശൻ, ജി ബാഹുലേയൻ, സി വി ശ്രീജിത്ത്, വി കെ ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. അരൂർ, ചന്തിരൂർ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം എരമല്ലൂർ നാടങ്ങാട്ട് സമാപിച്ചു.  സമാപനസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ ആർ ജീവൻ, എസ് വി ബാബു, കെ കെ ജഗദീശൻ, എൻ നവീൻ, പി ആർ ഹരിക്കുട്ടൻ, പി ഡി സബീഷ്, ടി എം ഷെറീഫ്, മുരളീധരൻ, കെ സജീവൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News