29 March Friday

ആവേശമുണർത്തി അനന്തുവിന്റെ 
പര്യടനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

അരൂർ

ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അനന്തു രമേശന്റെ പര്യടനം അരൂർ മുക്കത്ത് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനംചെയ്‌തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി എം അജിത്ത്കുമാർ അധ്യക്ഷനായി. സി ബി ചന്ദ്രബാബു, ദലീമ എംഎൽഎ, പി കെ ഹരിദാസ്, പി കെ സാബു, പി ഡി രമേശൻ, ജി ബാഹുലേയൻ, സി വി ശ്രീജിത്ത്, വി കെ ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. അരൂർ, ചന്തിരൂർ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം എരമല്ലൂർ നാടങ്ങാട്ട് സമാപിച്ചു. 
സമാപനസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ ആർ ജീവൻ, എസ് വി ബാബു, കെ കെ ജഗദീശൻ, എൻ നവീൻ, പി ആർ ഹരിക്കുട്ടൻ, പി ഡി സബീഷ്, ടി എം ഷെറീഫ്, മുരളീധരൻ, കെ സജീവൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top