കോവിഡ്‌ ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞ്‌ നെഗറ്റീവ്



വണ്ടാനം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ നവജാത ശിശുവിന് പരിശോധനാ ഫലം നെഗറ്റീവ്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്‌ച പ്രസവിച്ച യുവതിയുടെ പെൺകുഞ്ഞിനാണ് കോവിഡ് നെഗറ്റീവാണെന്ന്‌ സ്ഥിരീകരിച്ചത്.  ആഴ്‌ചകൾക്ക് മുമ്പാണ് തോട്ടപ്പള്ളി സ്വദേശിനി മഹാരാഷ്ട്രയിൽ നിന്നെത്തിയത്. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച സ്രവ പരിശോധനയിലാണ് ഫലം നെഗറ്റീവായി കണ്ടെത്തിയത്. Read on deshabhimani.com

Related News