19 April Friday

കോവിഡ്‌ ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞ്‌ നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
വണ്ടാനം
കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ നവജാത ശിശുവിന് പരിശോധനാ ഫലം നെഗറ്റീവ്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്‌ച പ്രസവിച്ച യുവതിയുടെ പെൺകുഞ്ഞിനാണ് കോവിഡ് നെഗറ്റീവാണെന്ന്‌ സ്ഥിരീകരിച്ചത്. 
ആഴ്‌ചകൾക്ക് മുമ്പാണ് തോട്ടപ്പള്ളി സ്വദേശിനി മഹാരാഷ്ട്രയിൽ നിന്നെത്തിയത്. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച സ്രവ പരിശോധനയിലാണ് ഫലം നെഗറ്റീവായി കണ്ടെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top