അമ്മു ഇനി അമ്മക്കുതിര

മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ അർത്തുങ്കൽ 
ചേന്നവേലിയിൽ അനീഷ് ആറാട്ടുകുളത്തിന്റെ അമ്മു എന്ന കുതിര 
പ്രസവിച്ചപ്പോള്‍


ചേർത്തല അർത്തുങ്കൽ ചേന്നവേലിയിൽ കുതിര പ്രസവിച്ചു. മാരാരിക്കുളം വടക്ക് ഒന്നാം വാർഡിൽ അനീഷ് ആറാട്ടുകുളത്തിന്റേതാണ്‌ അമ്മുവെന്ന കുതിര. ആൺകുഞ്ഞിനാണ്‌ ജന്മം നൽകിയത്‌. കർണാടകയിൽനിന്ന് കുതിരയെ വാങ്ങി വിൽക്കുന്ന സ്വരൂപിൽ നിന്നാണ് ഏതാനും മാസങ്ങൾക്കുമുമ്പ് അമ്മുവിനെ വാങ്ങിയത്. അനീഷിന്റെ ബന്ധുവായ വെറ്ററിനറി ഡോക്‌ടർ സിമി മാർട്ടിൻ വീഡിയോ കോളിലൂടെ നിർദേശങ്ങൾ നൽകി. കണിച്ചുകുളങ്ങര വെറ്ററിനറി ആശുപത്രിയിൽ അറിയിച്ചതനുസരിച്ച് സീനിയർ വെറ്ററിനറി ഡോക്‌ടർ ജോർജ് വർഗീസും സംഘവുമെത്തി ചികിത്സ നൽകി. മറ്റൊരു ഇംഗ്ലീഷ് ബ്രീഡ് കുതിരയും ഇരുപതോളം ആടുകളും മുന്നൂറോളം വിഗോവ താറാവും അനീഷിനുണ്ട്‌. Read on deshabhimani.com

Related News