06 July Sunday

അമ്മു ഇനി അമ്മക്കുതിര

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ അർത്തുങ്കൽ 
ചേന്നവേലിയിൽ അനീഷ് ആറാട്ടുകുളത്തിന്റെ അമ്മു എന്ന കുതിര 
പ്രസവിച്ചപ്പോള്‍

ചേർത്തല
അർത്തുങ്കൽ ചേന്നവേലിയിൽ കുതിര പ്രസവിച്ചു. മാരാരിക്കുളം വടക്ക് ഒന്നാം വാർഡിൽ അനീഷ് ആറാട്ടുകുളത്തിന്റേതാണ്‌ അമ്മുവെന്ന കുതിര. ആൺകുഞ്ഞിനാണ്‌ ജന്മം നൽകിയത്‌. കർണാടകയിൽനിന്ന് കുതിരയെ വാങ്ങി വിൽക്കുന്ന സ്വരൂപിൽ നിന്നാണ് ഏതാനും മാസങ്ങൾക്കുമുമ്പ് അമ്മുവിനെ വാങ്ങിയത്. അനീഷിന്റെ ബന്ധുവായ വെറ്ററിനറി ഡോക്‌ടർ സിമി മാർട്ടിൻ വീഡിയോ കോളിലൂടെ നിർദേശങ്ങൾ നൽകി. കണിച്ചുകുളങ്ങര വെറ്ററിനറി ആശുപത്രിയിൽ അറിയിച്ചതനുസരിച്ച് സീനിയർ വെറ്ററിനറി ഡോക്‌ടർ ജോർജ് വർഗീസും സംഘവുമെത്തി ചികിത്സ നൽകി. മറ്റൊരു ഇംഗ്ലീഷ് ബ്രീഡ് കുതിരയും ഇരുപതോളം ആടുകളും മുന്നൂറോളം വിഗോവ താറാവും അനീഷിനുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top