കെ ആനന്ദനെ അനുസ്‌മരിച്ചു

കെ ആനന്ദൻ അനുസ്‍മരണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട് നൂറനാട് പവർ സ്‌റ്റേഷൻ ജങ്ഷനിൽ ആർഎസ്എസുകാർ വെട്ടിക്കൊന്ന, സിപിഐ എം അംഗവും ചരൽത്തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന കെ ആനന്ദന്റെ 36–--ാം രക്തസാക്ഷി വാർഷികാചരണം നൂറനാട്ട് നടന്നു. വൈകിട്ട് പവർ സ്‌റ്റേഷൻ ജങ്ഷനിൽ നടന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു.  വി വിനോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ കെ രാഘവൻ, ജി രാജമ്മ, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, ആർ രാജേഷ്, എം എസ് അരുൺകുമാർ എംഎൽഎ, വി കെ അജിത്ത്, കെ ആർ അനിൽകുമാർ, ബി വിശ്വൻ, ജി പുരുഷോത്തമൻ, എസ് രാമകൃഷ്‌ണൻ, ആർ ഗോപാലകൃഷ്‌ണൻ, എ നൗഷാദ്, എസ് സജി, ബി വിനോദ്, ജി അജീഷ്, ആർ രഘുനാഥൻ, ടി പി ജയചന്ദ്രൻ, ഒ മനോജ് എന്നിവർ സംസാരിച്ചു. പടനിലം ജങ്ഷനിൽനിന്ന്‌ അനുസ്‌മരണറാലി ആരംഭിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാതയുടെ നേതൃത്വത്തിൽ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ പതാക ഉയർത്തി.   Read on deshabhimani.com

Related News