26 April Friday

കെ ആനന്ദനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

കെ ആനന്ദൻ അനുസ്‍മരണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
നൂറനാട് പവർ സ്‌റ്റേഷൻ ജങ്ഷനിൽ ആർഎസ്എസുകാർ വെട്ടിക്കൊന്ന, സിപിഐ എം അംഗവും ചരൽത്തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന കെ ആനന്ദന്റെ 36–--ാം രക്തസാക്ഷി വാർഷികാചരണം നൂറനാട്ട് നടന്നു. വൈകിട്ട് പവർ സ്‌റ്റേഷൻ ജങ്ഷനിൽ നടന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. 
വി വിനോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ കെ രാഘവൻ, ജി രാജമ്മ, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, ആർ രാജേഷ്, എം എസ് അരുൺകുമാർ എംഎൽഎ, വി കെ അജിത്ത്, കെ ആർ അനിൽകുമാർ, ബി വിശ്വൻ, ജി പുരുഷോത്തമൻ, എസ് രാമകൃഷ്‌ണൻ, ആർ ഗോപാലകൃഷ്‌ണൻ, എ നൗഷാദ്, എസ് സജി, ബി വിനോദ്, ജി അജീഷ്, ആർ രഘുനാഥൻ, ടി പി ജയചന്ദ്രൻ, ഒ മനോജ് എന്നിവർ സംസാരിച്ചു. പടനിലം ജങ്ഷനിൽനിന്ന്‌ അനുസ്‌മരണറാലി ആരംഭിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാതയുടെ നേതൃത്വത്തിൽ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ പതാക ഉയർത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top