അതുലിനെ അഭിനന്ദിച്ച് 
മന്ത്രി വാസവൻ

അതുല്‍ ബിനീഷ്


മങ്കൊമ്പ് സഹോദരനടക്കം തോട്ടിൽ മുങ്ങിത്താഴ്‌ന്ന മൂന്നുപേരെ രക്ഷിച്ച അതുലിനെ അഭിനന്ദനമറിയിച്ച്‌ മന്ത്രി വി എൻ വാസവൻ.  ഫോണിൽ വിളിച്ചാണ് അഭിനന്ദിച്ചത്.  മാധ്യമവാർത്തകളിലൂടെയാണ്‌  അതുൽ ബിനീഷിന്റെ സമയോചിത ഇടപെടൽ മന്ത്രിയുടെ ശ്രദ്ധിയിൽപ്പെട്ടത്‌. ഒരപകടം നടന്നപ്പോൾ മടിച്ചു നിൽക്കാതെ രക്ഷാപ്രവർത്തനം കാണിച്ച മനസിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ്‌  ചെറുകര അറുപതിൽ തോട്ടിൽ  കുളിക്കാനിറങ്ങിയ സഹോദരൻ  അമൽ ബിനീഷ് (8), ബന്ധുവായ ചെറുകര കോവിലകം വീട്ടിൽ സുചിത്ര (28), ആറു വയസുകാരി സനലക്ഷ്‌മി എന്നിവരെ അഞ്ചാം ക്ലാസുകാരൻ അതുൽ രക്ഷപ്പെടുത്തിയത്‌. Read on deshabhimani.com

Related News