20 April Saturday

അതുലിനെ അഭിനന്ദിച്ച് 
മന്ത്രി വാസവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

അതുല്‍ ബിനീഷ്

മങ്കൊമ്പ്
സഹോദരനടക്കം തോട്ടിൽ മുങ്ങിത്താഴ്‌ന്ന മൂന്നുപേരെ രക്ഷിച്ച അതുലിനെ അഭിനന്ദനമറിയിച്ച്‌ മന്ത്രി വി എൻ വാസവൻ.  ഫോണിൽ വിളിച്ചാണ് അഭിനന്ദിച്ചത്.  മാധ്യമവാർത്തകളിലൂടെയാണ്‌  അതുൽ ബിനീഷിന്റെ സമയോചിത ഇടപെടൽ മന്ത്രിയുടെ ശ്രദ്ധിയിൽപ്പെട്ടത്‌. ഒരപകടം നടന്നപ്പോൾ മടിച്ചു നിൽക്കാതെ രക്ഷാപ്രവർത്തനം കാണിച്ച മനസിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ്‌  ചെറുകര അറുപതിൽ തോട്ടിൽ  കുളിക്കാനിറങ്ങിയ സഹോദരൻ  അമൽ ബിനീഷ് (8), ബന്ധുവായ ചെറുകര കോവിലകം വീട്ടിൽ സുചിത്ര (28), ആറു വയസുകാരി സനലക്ഷ്‌മി എന്നിവരെ അഞ്ചാം ക്ലാസുകാരൻ അതുൽ രക്ഷപ്പെടുത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top