30 കോഴികളെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു

തെരുവുനായ്‌ക്കൾ കടിച്ചുകൊന്ന കോഴികൾ


മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിൽ പുളിക്കാശേരി പട്ടമുക്കിൽ പുത്തൻവീട്ടിൽ വർഗീസ് ചെറിയാന്റെ മുപ്പതോളം ഗിരിരാജൻ  മുട്ടക്കോഴികളെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു. ചൊവ്വ പുലർച്ചെയാണ് സംഭവം. പതിനഞ്ച്‌ കോഴികൾ കടിയേറ്റ് ഗുരുതരാവസ്ഥയിലാണ്.    പ്രവാസിയായ വർഗീസ് വീടിനോട് ചേർന്ന് കൂടുനിർമിച്ച് കോഴി വളർത്തലും മീൻ വളർത്തലും നടത്തുകയാണ്. മുട്ടയിടുന്ന അമ്പതോളം കോഴികളെയാണ്‌ ആക്രമിച്ചത്. ഇരുമ്പുവേലിയിൽ നിർമിച്ച കോഴിക്കൂട് തകർത്താണ് തെരുവ് നായ്‌ക്കൾ കൂട്ടത്തോടെ അകത്തുകയറി കോഴികളെ കടിച്ചു കൊന്നത്. Read on deshabhimani.com

Related News