27 April Saturday

30 കോഴികളെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

തെരുവുനായ്‌ക്കൾ കടിച്ചുകൊന്ന കോഴികൾ

മാന്നാർ
കുരട്ടിക്കാട് ഏഴാം വാർഡിൽ പുളിക്കാശേരി പട്ടമുക്കിൽ പുത്തൻവീട്ടിൽ വർഗീസ് ചെറിയാന്റെ മുപ്പതോളം ഗിരിരാജൻ  മുട്ടക്കോഴികളെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു. ചൊവ്വ പുലർച്ചെയാണ് സംഭവം. പതിനഞ്ച്‌ കോഴികൾ കടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. 
  പ്രവാസിയായ വർഗീസ് വീടിനോട് ചേർന്ന് കൂടുനിർമിച്ച് കോഴി വളർത്തലും മീൻ വളർത്തലും നടത്തുകയാണ്. മുട്ടയിടുന്ന അമ്പതോളം കോഴികളെയാണ്‌ ആക്രമിച്ചത്. ഇരുമ്പുവേലിയിൽ നിർമിച്ച കോഴിക്കൂട് തകർത്താണ് തെരുവ് നായ്‌ക്കൾ കൂട്ടത്തോടെ അകത്തുകയറി കോഴികളെ കടിച്ചു കൊന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top