എസി റോഡിൽ 
രാത്രിയാത്ര നിരോധനം



ആലപ്പുഴ എസി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി പണ്ടാരക്കളം ഫളൈ ഓവറിന്റെ ഗർഡർ കോൺക്രീറ്റിങ്‌ ശനി രാത്രി ഒമ്പതുമുതൽ ഞായർ പുലർച്ചെ ഒന്നുവരെയും പൂപ്പള്ളി കോസ്‌വേ ഗർഡർ കോൺക്രീറ്റിങ്‌ തിങ്കൾ രാത്രി 9.30 മുതൽ ചൊവ്വ പുലർച്ചെ 1.30വരെയും നടക്കും. ഈ സമയങ്ങളിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.  ശനിയാഴ്‌ച പൂപ്പള്ളി–-ചമ്പക്കുളം–-എസ്‌എൻ കവല വഴിയോ, പൂപ്പള്ളി–-കൈനകരി–-കൈനകരി ജങ്‌ഷൻ വഴിയോ ആലപ്പുഴയ്‌ക്കും തിരിച്ചും പോകണം. തിങ്കളാഴ്‌ച മങ്കൊമ്പ്‌–-ചമ്പക്കുളം–-എസ്‌എൻ കവല വഴിയോ, മങ്കൊമ്പ്‌–- ചമ്പക്കുളം–-പൂപ്പള്ളി–-കൈനകരി വഴിയോ ആലപ്പുഴയ്‌ക്കും തിരിച്ചും പോകണം. Read on deshabhimani.com

Related News