വിദ്യാർഥികൾ ചികിത്സ തേടി



  മണ്ണഞ്ചേരി ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന്‌ തമ്പകച്ചുവട് ഗവ. യുപി സ്‌കൂളിലെ പതിനഞ്ചോളം കുട്ടികൾ ചികിത്സതേടി. പ്രീപ്രൈമറിമുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് വെള്ളി രാത്രിയോടെ ഛർദിയും വയറുവേദനയും അനുഭവപ്പെട്ടത്. മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ 11 പേരും ജില്ലാ ആശുപത്രിയിൽ മൂന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരു കുട്ടിയുമാണ് ചികിത്സ തേടിയത്. നിരീക്ഷണത്തിനുശേഷം ഇവരെ വിട്ടയച്ചു. പരിശോധനയിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. Read on deshabhimani.com

Related News