കോവിഡ് പ്രതിസന്ധിയിലും
റെക്കോർഡ് നിയമനം



ആലപ്പുഴ പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. കെ എസ് സുരേഷ്‌ ബാബു അധ്യക്ഷനായി. കോവിഡ്‌ പ്രതിസന്ധിയിലും റെക്കോർഡ്‌ നിയമനങ്ങൾ നടത്തിയ എൽഡിഎഫ്‌ സർക്കാരിനെ സമ്മേളനം പ്രമേയത്തിലൂടെ അഭിനന്ദിച്ചു.  യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു, സെക്രട്ടറി ബി ബിജു, എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി എ എ ബഷീർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി എ ബിജു സ്വാഗതവും എം ബി തിലകൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ സുനിൽ(ജില്ലാ പ്രസിഡന്റ്‌), ടി എ ബിജു(സെക്രട്ടറി). Read on deshabhimani.com

Related News