12 July Saturday

കോവിഡ് പ്രതിസന്ധിയിലും
റെക്കോർഡ് നിയമനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021
ആലപ്പുഴ
പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. കെ എസ് സുരേഷ്‌ ബാബു അധ്യക്ഷനായി. കോവിഡ്‌ പ്രതിസന്ധിയിലും റെക്കോർഡ്‌ നിയമനങ്ങൾ നടത്തിയ എൽഡിഎഫ്‌ സർക്കാരിനെ സമ്മേളനം പ്രമേയത്തിലൂടെ അഭിനന്ദിച്ചു. 
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു, സെക്രട്ടറി ബി ബിജു, എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി എ എ ബഷീർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി എ ബിജു സ്വാഗതവും എം ബി തിലകൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ സുനിൽ(ജില്ലാ പ്രസിഡന്റ്‌), ടി എ ബിജു(സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top