കണ്ണി മുറിക്കണം, കഥ മാറണം



ആലപ്പുഴ കോവിഡ് കണക്കുകൾക്കും ആശങ്കകൾക്കും  മാറ്റമില്ല.  സാങ്കേതിക കാരണങ്ങളാൽ  വ്യാഴാഴ്‌ച പകുതിേപ്പേരുടെ കണക്കുകളാണ് പുറത്ത് വിട്ടിരുന്നത്.  വെള്ളിയാഴ്‌ച സ്വാഭാവികമായും രോ​ഗികളുടെ എണ്ണത്തിൽ വലിയ വർധന പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലന്ന്‌ മാത്രമാണ്‌ ആശ്വാസം.  35 പേർക്കാണ് വെള്ളിയാഴ്‌ച കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇതിൽ 29 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം.   ആഴ്‌ചകളായി ജില്ലയെ ആശങ്കയുടെ മുനമ്പിൽ നിർത്തുന്നത് ഈ സമ്പർക്ക രോ​ഗവ്യാപനമാണ്.      വെള്ളിയാഴ്‌ച 25 പേർ രോ​ഗമുക്തരായി. ഇതിൽ നാലുപേർ നൂറനാട് ഐടിബിപി ക്യാമ്പിലാണ്. ഒരാഴ്‌ചയ്‌ക്കിടെ 385 പുതിയ രോ​ഗികളുണ്ടായി.  ഇതിൽ 257 പേരും സമ്പർക്കരോ​ഗികളാണ്. ഒരാഴ്‌ചയിൽ 430 പേർ രോ​ഗമുക്തരായി. ജില്ലയിലെ ആകെ രോ​ഗികളുടെ എണ്ണം 1696 ആയി. 982 പേർ രോ​ഗമുക്തരായിട്ടുണ്ട്. 657 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം വന്നു. 734 പേർ ചികിത്സയിലുണ്ട്.    വെള്ളിയാഴ്‌ച കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്കരോ​ഗികൾക്ക് പുറമേ മൂന്നുപേർ വിദേശത്തുനിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. വ്യാഴാഴ്‌ച പുതിയ ക്ലസ്‌റ്റർ സൂചനകൾ നൽകിയ കടക്കരപ്പള്ളി, പള്ളിപ്പാട് എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ച രോ​ഗികൾ കുറഞ്ഞു. ഇരുപ്രദേശങ്ങളിലും രണ്ടുവീതമാണ് രോ​ഗികൾ. എന്നാൽ മാരാരിക്കുളം വടക്ക് ഏഴ് പേർക്ക് സമ്പർക്കത്തിലൂടെ രോ​​ഗം വന്നു. അരൂരിലും അഞ്ച് സമ്പർക്കരോ​ഗികളുണ്ട്.  സമ്പർക്കത്തിലൂടെ മാരാരിക്കുളം വടക്ക് (7) ,അരൂർ (5),ചെട്ടികാട് (3),കടക്കരപ്പള്ളി (2) ,പള്ളിപ്പുറം (2),ക‌ൃഷ്‌ണപുരം(2) ,മുട്ടം, ചന്തിരൂർ ,ചെങ്ങന്നൂർ,ആലപ്പുഴ,തഴക്കര,എരമല്ലൂർ ,പാണാവള്ളി ,തൈക്കൽ (ഒന്നുവീതം) നിരീക്ഷണം -6913 ആകെ 6913 പേർ നിരീക്ഷണത്തിലുണ്ട്. 546 പേർക്ക് വ്യാഴാഴ്‌ച നിരീക്ഷണം നിർദേശിച്ചു. 523 പേരെ ഒഴിവാക്കി. 753 പേർ ആശുപത്രിയിലുണ്ട്. 374 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. Read on deshabhimani.com

Related News